കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 4 പേര്‍ മരിച്ചു

Jaihind News Bureau
Friday, December 27, 2019

accident-road

കോയമ്പത്തൂർ വെളല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് നല്ലേപ്പിളളി സ്വദേശികളായ നാലു പേർ മരിച്ചു. പരിക്കുകളോടെ നാലു പേർ ചികിത്സയിലാണ്. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്

പാലക്കാട് ഭാഗത്ത് നിന്നും പോവുകയായിരുന്ന കാറും സേലം ഭാഗത്ത് നിന്നും വന്ന ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കോയമ്പത്തൂർ വിമാനതാവളത്തിലേക്ക് പോവുകയായിരുന്ന ചിറ്റൂർ നല്ലേപ്പിള്ളി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. നല്ലേപ്പിള്ളി സ്വദേശി രമേശ്, രമേശിന്‍റെ പന്ത്രണ്ട് വയസുള്ള മകൾ ആദിഷ, ഇവരുടെ ബന്ധു മീര, മീരയുടെ 7 വയസുള്ള മകൻ ഋഷികേഷ് എന്നിവരാണ് മരിച്ചത്. പുറകെ വന്ന വാഹനത്തിലുള്ളവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആതിര, നിരഞ്ജന, വിപിൻദാസ് എന്നിവരും ബന്ധുക്കളാണ്. നല്ലേപ്പിള്ളി സ്വദേശിയായ ഡ്രൈവർ രാജനും പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറി മറിഞ്ഞു