കൊച്ചി ക്യൂൻസ് വാക്ക് വേയുടെ മൂന്നാം ഘട്ട വികസനം : ഓപ്പൺ ജിമ്മിന്‍റെയും, ഐ ലവ് കൊച്ചി ഇൻസ്റ്റാലേഷന്‍റെയും ഉദ്ഘാടനം ഹൈബിഈഡൻ എം പി നിർവഹിച്ചു

കൊച്ചി ക്യൂൻസ് വാക്ക് വേയുടെ മൂന്നാം ഘട്ട വികസനത്തിന്‍റെ ഭാഗമായി നിർമ്മിച്ച ഓപ്പൺ ജിമ്മിന്‍റെയും, ഐ ലവ് കൊച്ചി ഇൻസ്റ്റാലേഷന്‍റെയും ഉദ്ഘാടനം ഹൈബിഈഡൻ എം പി നിർവ്വഹിച്ചു. ഹൈബിയുടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് ക്യൂൻസ് വാക്ക് വേയും അനുബന്ധ നിർമ്മാണപ്രവർത്തനങ്ങളും പൂർത്തിയാക്കിയത്. കൊച്ചിയിലെ ജനങ്ങൾ കുടുംബ സമേതമെത്തിച്ചേരുന്ന വിനോദ കേന്ദ്രമായി കായൽ കരയിലെ ഈ നടപ്പാത ഇതിനകം മാറിയിട്ടുണ്ട്.

വ്യായമത്തിനെത്തുന്നവർക്ക് ഏറെ സഹായകരമാകുന്ന പദ്ധതിയാണ് ക്യൂൻസ് വേയിൽ നിർമ്മിച്ച ഓപ്പൺ ജിമ്‌നേഷ്യം. വ്യായാമത്തിന് പൊതുവായി ഉപയോഗിക്കുന്ന പത്തോളം ഉപകരണങ്ങളാണ് ഓപ്പൺ ജിമ്മിൽ സജ്ജമാക്കിയിരികുന്നത്. ഹൈബി ഈഡൻ എം.എൽ.എയുടെ ആസ്തി വിക്‌സന ഫണ്ടിൽ നിന്നും അനുവദിച്ച 54 ലക്ഷം രൂപ ഉപയോഗിച്ചാണ് ക്യൂൻസ് വാക്ക് വേയുടെ മുന്നാം ഘട്ട നിർമ്മാണ പ്രവർത്തനം നടത്തിയത്.

ജാതി മത ഭേദമന്യെ ജനങ്ങൾക്ക് ഒത്തൊരുമിക്കാൻ പൊതു ഇടങ്ങൾ ഒരുക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജിംനേഷ്യത്തിന്റെയും ഐ ലവ് കൊച്ചി ഇൻസ്ടലേഷന്റെയും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഹൈബി ഈഡൻ എം.പി പറഞ്ഞു.

ക്യൂൻസ് വേയുടെ നാലാം ഘട്ട വികസനത്തിൽ സൗജന്യ വൈഫൈ, ടൊയ്ലെറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും ഹൈബി ഈഡൻ എം.പി കൂട്ടിച്ചേർത്തു. ടി.ജെ വിനോദ് എംഎൽഎ, ജില്ലാ കളക്ടർ എസ് സുഹാസ്, കോർപ്പറേഷൻ കൗൺസിലർമാരായ ആൻസ ജയിംസ്, ആല്ബർട്ട് അമ്പലത്തിങ്കൽ, ദീപക് ജോയി തുടങ്ങിയവർ പങ്കെടുത്തു.

Hibi EdenQueen's WalkwayOpen GymI love Kochi
Comments (0)
Add Comment