തിരുവാങ്കുളത്ത് 3 വയസുകാരിയെ കാണാനില്ല; അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് കാണാതായത്

Jaihind News Bureau
Monday, May 19, 2025

എറണാകുളം തിരുവാങ്കുളത്ത് 3 വയസുകാരിയെ കാണാതായി. അമ്മയ്‌ക്കൊപ്പം ബസില്‍ യാത്ര ചെയ്യുമ്പോഴാണ് കുഞ്ഞിനെ കാണാതായത്. വൈകുന്നേരം 3 മണിക്ക് കുഞ്ഞിനെ അങ്കണവാടിയില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുകയായിരുന്നു. തിരുവാങ്കുളത്ത് നിന്നും ആലുവയിലോണ്് യാത്ര ചെയ്തത്. കല്ല്യാണി എന്നാണ് കാണാതായ കുഞ്ഞിന്റെ പേര്. ആദ്യം ഓട്ടോയില്‍ പോയെന്നും പിന്നീട് ബസില്‍ യാത്ര ചെയ്യുമ്പോഴാണ് കാണാതായതെന്നുമുള്ള പ്രാഥമിക വിവരം മാത്രമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. പുത്തന്‍കുരിശ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആലുവയിലും പരിസര പ്രദേശങ്ങളിലും സിസിടിവി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. വൈകുന്നേരം ഏകദേശം 6 മണിയോടുകൂടിയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം ബന്ധുക്കള്‍ അറിയുന്നത്. അതേത്തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മയ്ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് പ്രാഥമിക വിവരം. അതിനാല്‍ അമ്മയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പോലീസിന് ലഭിക്കുന്നില്ല. വിവരങ്ങള്‍ അമ്മയില്‍ നിന്നും ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.