ഡെല്‍റ്റ പ്ലസ് : മഹാരാഷ്ട്രയില്‍ മൂന്ന് പേര്‍ മരിച്ചു

Jaihind Webdesk
Friday, August 13, 2021

മുംബൈ : കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ മൂന്ന് പേര്‍ മരിച്ചു. രത്‌നഗിരി, മുംബൈ, റായ്ഗഡ് എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ  സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള കേസുകള്‍ 65 ആയി വര്‍ധിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ഇന്റഗ്രേറ്റീവ് ബയോളജി ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ 20 രോഗികളെ കൂടി കണ്ടെത്തിയതോടെയാണ് സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് ബാധിച്ചവരുടെ എണ്ണം 65 ആയി ഉയര്‍ന്നത്.

പുതിയതായി തിരിച്ചറിഞ്ഞ 20 രോഗികളില്‍ ഏഴ് പേര്‍ മുംബൈയിലാണ്. പൂനെയില്‍ മൂന്ന്, നന്ദേഡ്, ഗോണ്ടിയ, റായ്ഗഡ്, പാല്‍ഘര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം, ചന്ദ്രാപുരിലും അകോലയിലും ഓരോ രോഗികളുമാണുള്ളതെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.