ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വിധിയെഴുത്ത് വ്യാഴാഴ്ച. 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഇവിടെ പരസ്യപ്രചാരണം നാളെ സമാപിക്കും.
രണ്ടാംഘട്ടത്തിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ളത് തമിഴ്നാട്ടിലാണ് 39 എണ്ണം. കർണാടകത്തിലെ 14 മണ്ഡലങ്ങളിലും ഉത്തർപ്രദേശിൽ എട്ടിടത്തും വിധിയെഴുത്ത് നടക്കും. മഹാരാഷ്ട്രയിലെ 10 മണ്ഡലങ്ങളാണ് വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. അസം 5, ബീഹാർ 5, ഛത്തീസ്ഗഢ് 3, ജമ്മുകശ്മീർ 2, മണിപ്പൂർ 1, ഒഡിഷ 5, ത്രിപുര 1, ബംഗാൾ 3, പുതുച്ചേരി 1 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങൾ. തമിഴ്നാട്ടിൽ ഒറ്റഘട്ടം വോട്ടെടുപ്പാണ് നടക്കുന്നതെങ്കിൽ ഏഴ് ഘട്ടങ്ങളാണ് ഉത്തർപ്രദേശിലും ബീഹാറിലുമുള്ളത്. കർണാടകത്തിൽ രണ്ട് ഘട്ടമായാണ് ജനവിധി.