വോട്ടര്‍ പട്ടികയില്‍ ഇനിയും പേരുചേര്‍ക്കാന്‍ അവസരം; അപേക്ഷിക്കാം

Jaihind Webdesk
Saturday, February 2, 2019

തിരുവനന്തപുരം: അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും സംസ്ഥാനത്ത് ഇനിയും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അപേക്ഷിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാ റാം മീണ അറിയിച്ചു. വോട്ടര്‍മാരുടെ സഹായത്തിന് 1950 ടോള്‍ ഫ്രീ നമ്പരും ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഓഫീസില്‍ 18004251965 എന്ന ടോള്‍ ഫ്രീ നമ്പരും പ്രവര്‍ത്തിക്കുന്നുണ്ട്. വോട്ടര്‍ പട്ടികയും വിശദാംശങ്ങളും www.ceo.kerala.gov.in ല്‍ ലഭിക്കും.