ന്യൂഡല്‍ഹി : 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ കോൺഗ്രസ്സ് സഖ്യമായ മഹാരാഷ്ട്ര വികാസ് അഗാഡി വൻ വിജയം നേടുമെന്ന് സര്‍വ്വെ ഫലം. സകൽ മീഡിയ, സാം, സർക്കാർനാമ എന്നിവർ ചേർന്ന് നടത്തിയ സർവ്വേയിലാണ് തിരഞ്ഞെടുപ്പ് ഫലം അറിയിച്ചത്. സർവ്വേ പ്രകാരം ആകെയുള്ള 48 സീറ്റിൽ കോൺഗ്രസ്സ് സഖ്യം 35 മുതൽ 40 സീറ്റ് നേടുമ്പോൾ, ബി.ജെ.പി. സഖ്യം 8 മുതൽ 13 സീറ്റിൽ ഒതുങ്ങും.
2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വി വിളിച്ചറിയിക്കുന്ന പ്രീ പോള്‍ സര്‍വ്വെകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.