പതിനാറാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് ഇന്ന് തുടക്കം

Jaihind News Bureau
Monday, October 28, 2019

Kerala-Niyama-sabha

പതിനാറാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സർക്കാരിനെതിരെ വിവിധ വിഷയങ്ങൾ ഉയർത്തി കാട്ടി പ്രതിപക്ഷം രംഗത്ത് വരും എന്നതിനാൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിലുള്ള വാദ പ്രതിവാദങ്ങൾക്ക് ഇത്തവണയും സഭാതലം വേദിയാകും.’ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് നിയമസഭാ അംഗങ്ങളുടെ സത്യപ്രതിഞ്ജയും ഇന്ന് നടക്കും.

പൂർണമായും നിയമ നിർമ്മാണം ലക്ഷൃമിട്ടാണ് ഇത്തവണ സഭാ സമ്മേളനം ചേരുന്നത്. ഉപതെരഞ്ഞെടുപ്പിൽ പുതുതാതി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങൾ ഇന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും.ഷാനിമോൾ ഉസ്മാൻ, വി.കെ പ്രശാന്ത്, എം സി കമറുദീൻ, ടി.ജെ.വിനോദ്, ജിനേഷ് കുമാർ എന്നിവരാണ് പുതിയതായി സഭയിൽ എത്തുന്നത്. പാലയിൽ നിന്ന് വിജയിച്ച മാണി സി.കാപ്പൻ നേരത്തേ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

16 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും മറ്റ് ചില പ്രധാന ബില്ലുകളും ഈ സഭാ കാലയളവിൽ പരിഗണിക്കും. സർക്കാരിനെതിരെ നിരവധി വിവാദ വിഷങ്ങൾ നിലനിൽക്കുന്ന ഘട്ടമായതിനാൽ ഈ സഭാ സമ്മേളനവും പ്രക്ഷുബ്ധമാകാനാണ് സാധ്യത. വാളയാർ കേസ് അന്വഷണത്തിലെ വീഴ്ചയാകും ഇന്ന് പ്രധാനമായും പ്രതിപക്ഷം സഭയിൽ ഉർത്തി കാട്ടുക. വരുംദിവസങ്ങളിലും സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്.

മാർക്ക്ദാനം, യൂണിവേഴ്സിറ്റി കോളേജ് സംഭവം, പരീക്ഷാ ക്രമക്കേട് തുടങ്ങി ഒട്ടനവധി വിഷയങ്ങളാണ് സർക്കാരിനെതിരെ നിലനിൽക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് ഫലത്തിന്‍റെ അനുരണനങ്ങളും ചർച്ചകളിൽ നിറയും. ഇടത് മുന്നണിയുടെ സിറ്റിംഗ് സീറ്റായ അരൂർ പിടിച്ചെടുത്തത് ചൂണ്ടിക്കാട്ടി ഭരണപക്ഷത്തെ കടന്നാക്രമിക്കാനാകും പ്രതിപക്ഷം ശ്രമിക്കുക. അതേസമയം, വട്ടിയൂർക്കാവിലെയും കോന്നിയിലെയും വിജയം ഉയർത്തിക്കാട്ടി പ്രതിരോധം തീർക്കാൻ ഭരണ ഭരണപക്ഷവും ശ്രമിക്കും.

കേരളപ്പിറവിദിനമായ വെള്ളിയാഴ്ച ഗാന്ധിജിയുടെ 150-ആം ജന്മവാർഷികം പ്രമാണിച്ചുള്ള പ്രത്യേക അനുസ്മരണ സമ്മേളനം നടത്തും. നവംബർ 21 വരെയാണ് സഭാ സമ്മേളനം.

https://www.youtube.com/watch?v=3cgt-OvUnZE