ഐസക്കിന്‍റെ പ്രതികാരം; സിനിമയ്ക്ക് ട്രാജഡി ക്ലൈമാക്സ്

ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച പത്താമത്തെ ബജറ്റില്‍ സിനിമാ മേഖലയ്ക്കും സിനിമാപ്രേക്ഷകര്‍ക്കും നല്‍കിയത് ട്രാജഡിയുടെ ആന്‍റിക്ലൈമാക്സ്. ജി.എസ്.ടിക്ക് പുറമെ പത്ത് ശതമാനം വിനോദനികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനമാണ് സിനിമാമേഖലയ്ക്ക് കത്തിവെക്കുന്നത്.

ഒരു നീണ്ടകാലത്തിന് ശേഷം മലയാളസിനിമാ മേഖല പച്ചപിടിച്ച് വരികയായിരുന്നു. ഈ മേഖല ബജറ്റ് നിര്‍ദേശത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാകും. സിനിമാമേഖലയില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും വന്‍പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇതിനെതിരെ സംവിധായകരും നിര്‍മാതാക്കളും സിനിമാസംഘടനകളിലെ പ്രമുഖരും രംഗത്തെത്തിക്കഴിഞ്ഞു.

ടിക്കറ്റില്‍ പത്ത് ശതമാനം വിനോദ നികുതി വർധനയുണ്ടാകുന്നത് സിനിമാ രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇരട്ടി നികുതിയാണ് ഏര്‍പ്പെടുത്തിയതെന്നും ധനമന്ത്രിയുടേത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ലെന്നും ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. ഇതിനെതിരെ ധനമന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ തീരുമാനത്തിനെതിരെ തിയറ്ററുകൾ അടച്ചിട്ട് സമരം ചെയ്യുമെന്ന് ലിബർട്ടി ബഷീർ പറഞ്ഞു.

Thomas Isaac
Comments (0)
Add Comment