സിപിഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞെന്ന്‌ പോലീസ്

കാസർഗോഡ് മഞ്ചേശ്വരത്ത് സിപിഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. കൊലപാതകത്തിനു കാരണമായത് രാഷ്ട്രീയ വൈരാഗ്യമോ വ്യക്തി വൈരാഗ്യമോ എന്ന് അന്വേഷിക്കുന്നതായും പോലീസ് പറഞ്ഞു.

സോങ്കൾ പ്രതാപ് നഗറിലെ അബ്ദുൾ സിദ്ദിഖാണ് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കൊല്ലപെട്ടത്. സംഭവത്തിന് പിന്നിൽ ആർ.എസ്സ് എസ്സാണെന്ന് സിപിഎം ആരോപിക്കുന്നു.

ബൈക്കിലെത്തിയ നാലംഗ സംഘമാണ് കൊല നടത്തിയത്. പ്രധാന പ്രതി എന്നു കരുതുന്ന ആചു എന്ന അർഷിത്തിനെയും മറ്റൊരാളെകുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ മംഗുളുരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹം വിദ്ഗദ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രുപീകരിച്ചതായും കാസർകോട് എസ്.പി. പറഞ്ഞു

കൊലപാതത്തിൽ പ്രതിഷേധിച്ച് ഉച്ചയ്ക്ക് ശേഷം മഞ്ചേശ്വരം താലൂക്കിൽ ഹർത്താലിന് സി.പി.എം. ആഹ്വാനം ചെയ്തിട്ടുണ്ട്

Comments (0)
Add Comment