ജർമനിയുടെ ആഞ്ജലിക് കെർബർ വിംബിൾഡൺ ജേതാവ്. സെറീന വില്യംസിനെ കലാശപ്പോരിൽ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് കെർബർ കിരീടം ചൂടിയത്.
24-ാം ഗ്രാൻസ്ലാം കിരീടം തേടിയിറങ്ങിയ സെറീന വില്യംസിനെ കലാശപ്പോരിൽ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് കെർബർ കിരീടം ചൂടിയത്. സ്കോർ: 6-3, 6-3. 2016 ൽ ഓസ്ട്രേലിയൻ ഓപ്പണും യു.എസ് ഓപ്പണും നേടിയ കെർബറുടെ മൂന്നാമത്തെ ഗ്രാൻസ്ലാം കിരീടമാണിത്.
1996 ൽ സ്റ്റെഫി ഗ്രാഫ് കിരീടം നേടിയതിന് ശേഷം ആദ്യമായാണ് ഒരു ജർമൻ താരം വിംബിൾഡൺ വനിതാ കിരീടം നേടുന്നത്. കെർബറുടെ കരിയറിലെ മൂന്നാം ഗ്രാൻസ്ലാം കിരീടമാണിത്. 2016-ൽ ഓസ്ട്രേലിയൻ ഓപ്പണും യു.എസ് ഓപ്പണും ജർമൻ താരം നേടിയിരുന്നു. 2016 വിംബിൾഡൺ ഫൈനലിൽ സെറീനയോടേറ്റ തോൽവിക്ക് മധുരപ്രതികാരം കൂടിയായി കെർബറുടെ വിജയം.
അതേസമയം പത്ത് മാസത്തെ ഇടവേളക്ക് ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ സെറീന കെർബറുടെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഒരു ഘട്ടത്തിൽ പോലും കെർബർക്ക് വെല്ലുവിളി ഉയർത്താൻ അമേരിക്കൻ താരത്തിന് കഴിഞ്ഞില്ല. രണ്ട് ഡബിൾ ഫാൾട്ട് വരുത്തിയ സെറീന ആകെ ഒരൊറ്റ ബ്രേക്ക് പോയിന്റ് മാത്രമാണ് നേടിയത്.