റഫേല്‍ ഇടപാടിലൂടെ പ്രധാനമന്ത്രി അംബാനിക്ക് 30,000 കോടി നേടിക്കൊടുത്തു

Saturday, September 29, 2018

അംബാനിയെ സഹായിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഫേല്‍ കരാര്‍ പുതുക്കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

റഫേൽ ഇടപാടിലൂടെ അംബാനിക്ക് മുപ്പതിനായിരം കോടി രൂപ നരേന്ദ്ര മോദി നേടിക്കൊടുത്തതായി അദ്ദേഹം പറഞ്ഞു. എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന മോദി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം മധ്യപ്രദേശിൽ പറഞ്ഞു.