രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ കൊച്ചുവേളിയിലെത്തി; 26 മുതല്‍ സര്‍വ്വീസ് ആരംഭിക്കും

Jaihind Webdesk
Thursday, September 21, 2023

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ കൊച്ചുവേളിയിലെത്തി. തിരുവനന്തപുരം കാസർകോട് റൂട്ടിൽ ആലപ്പുഴ വഴി ട്രെയിൻ സർവീസ് നടത്തും. ഈ മാസം 26 മുതലായിരിക്കും സർവീസ് ആരംഭിക്കുക

കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ ഇന്ന് പുലർച്ചയാണ് തലസ്ഥാനത്ത് എത്തിയത്.   24ന് ഇത് ഉൾപ്പെടെ ഒൻപത് ട്രെയിൻ സർവീസുകൾ പ്രധാനമന്ത്രിഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് ലഭ്യമാകുന്ന വിവരം.
ട്രെയിൻ സർവ്വീസിന്റെ സമയക്രമം ഔദ്യോഗികമായി ഇനിയും റെയിൽവേ പ്രഖ്യാപിച്ചിട്ടില്ല.

ലഭ്യമാകുന്ന വിവരമനുസരിച്ച് രാവിലെ 7 മണിക്ക്കാസർഗോഡ് നിന്നും സർവീസ് ആരംഭിക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 3 .5ന് തിരുവനന്തപുരത്ത് എത്തുകയും, 4.5 ന് തിരുവനന്തപുരത്തു നിന്നും തിരിച്ച് പുറപ്പെട്ട് രാത്രി 11. 55 കാസർഗോഡ് എത്തുന്ന നിലയിലാകും സമയ ക്രമീകരണമെന്നാണ് സൂചന. യാത്രാനിരക്കും റെയിൽവേ പിന്നീട് പ്രഖ്യാപിക്കും. നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരതിനാണ് രാജ്യത്ത് ഏറ്റവും അധികം വരുമാനം ലഭിക്കുന്നത്.
ഓറഞ്ചും വെള്ളയും നിറത്തിലുള്ള എട്ട് ബോഗികളുള്ള വന്ദേ ഭാരത് ട്രെയിൻ ആണ്കേരളത്തിന് ലഭിച്ചിരിക്കുന്നത്.