‘മല്യ മുങ്ങിയത് ബി.ജെ.പിയുടെ അറിവോടെ’ ; രാഹുല്‍ ഗാന്ധി

Sunday, August 26, 2018

 

വായ്പാ തട്ടിപ്പ് കേസില്‍ വിജയ് മല്യ രാജ്യം വിടുന്നതിന് മുമ്പ് ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും.

ലണ്ടനില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകുമായുള്ള മുഖാമുഖം പരിപാടിക്കിടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യ, മെഹുല്‍ ചോക്‌സി, നീരവ് മോദി തുടങ്ങിയവരോട് ഉദാര സമീപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.