ഡൽഹിയിലെ അരാജകത്വത്തിന് എതിരെ പ്രധാനമന്ത്രി കണ്ണടയ്ക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബി.ജെ.പി ആം ആദ്മി നാടകത്തിൽ ജനങ്ങൾ ഇരകളാകുന്നുവെന്നും വിമർശനം . അരവിന്ദ് കെജ്രിവാളിന്റെ സമരം ഒൻപതാം ദിവസവും തുടരുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിച്ചത്. ഡൽഹി മുഖ്യമന്ത്രി ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസിൽ ധർണയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ബി.ജെ.പി ധർണയിരിക്കുന്നു. ഡൽഹിയിലെ ഉദ്യോഗസ്ഥർ വാർത്താ സമ്മേളനം നടത്തുന്നു. ഈ അരാജകത്വത്തിന് നേരെ പ്രധാനമന്ത്രി കണ്ണടയ്ക്കുന്നു. ഈ നാടകങ്ങൾക്ക് ഇരകളാകുന്നത് ഡൽഹിയിലെ ജനങ്ങളാണെന്നും രാഹുൽ ഗാന്ധി ടീറ്റ് ചെയ്തു.
Delhi CM, sitting in Dharna at LG office.
BJP sitting in Dharna at CM residence.
Delhi bureaucrats addressing press conferences.
PM turns a blind eye to the anarchy; rather nudges chaos & disorder.
People of Delhi are the victims, as this drama plays out.
— Rahul Gandhi (@RahulGandhi) June 18, 2018
സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് കെജ്രിവാളും മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിൻ, ഗോപാൽ റായ് എന്നിവരും ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ സമരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി രൂക്ഷവിമർശനമാണ് കെജ്രിവാളും സമരത്തിന് നേരെ നടത്തിയത്.
ശിവസേന മുഖപത്രമായ സാമ്നയും സമരത്തെ ബി.ജെ.പി ആം ആദ്മി നാടമെന്നും പല്ലില്ലാത്ത കടുവയാണ് കെജ്രിവാളെന്നും വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. കെജ്രിവാളിന്റെ സമരം ഒൻപതാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ കടുത്ത വിമർശനമാണ് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.