കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ചില പൊടിക്കൈകൾ

കണ്ണുകൾ കഥ പറയുമത്രേ… എന്നാൽ കണ്ണിനു ചുറ്റുമുള്ള കറുപ്പോ? അത് ആരോഗ്യത്തെക്കുറിച്ചുള്ള സൂചികയാണ്. സ്ത്രീ-പുരുഷന്മാരെ ഒരു പോലെ അലട്ടുന്ന ഒരു കാര്യമാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ് അഥവാ ഡാർക്ക് സർക്കിൾസ്. ഉറക്കമില്ലായ്മ, പിരിമുറുക്കം, പാരമ്പര്യം തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിന് കാരണാമാകുന്നുണ്ട്.

കണ്ണിന് ചുറ്റമുള്ള ഈ കറുപ്പ് മാറ്റാൻ പല വിദ്യകളും ഉണ്ടെങ്കിലും പ്രധാനമായും മുതിർന്നവർ പറയുന്നത് ധാരാളം വെള്ളം കുടിക്കുക, ആവശ്യത്തിന് ഉറങ്ങുക, മനസ്സിനെ ശാന്തമാക്കുക എന്നിങ്ങനെയൊക്കെയാണ്. എന്നാൽ വീട്ടിൽ, അടുക്കളയിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകളും മുത്തശ്ശിമാർ കൈമാറുന്നു.

തക്കാളിയും നാരങ്ങയും

ചർമ്മത്തെ മൃദുവാക്കുന്ന തക്കാളി, കണ്ണിനു ചുറ്റുമുള്ള കറുപ്പ് വളരെ പെട്ടന്ന് തന്നെ കളയാൻ സഹായിക്കുന്ന ഒന്നാണ്. ഒരു ടീസ്പൂൺ തക്കാളി നീരും നാരങ്ങ നീരും സമം ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകി കളയുക. ദിവസത്തിൽ രണ്ട് തവണ ചെയ്യുന്നത് വളരെ നല്ലതാണ്. തക്കാളി ജ്യൂസ് നാരങ്ങ വെള്ളവും പുതിയിന ഇലയും ചേർത്ത് കുടിക്കുന്നതും നല്ലതാണ്.

ഉരുളക്കിഴങ്ങ്

ഗ്രേറ്റ് ചെയ്ത കുറച്ച് ഉരുളക്കിഴങ്ങും ഒപ്പം കുറച്ച് ഉരുളക്കിഴങ്ങ് നീരും എടുത്ത് അതിലേക്ക് പഞ്ഞി മുക്കി കണ്ണിന് മുകളിൽ പത്ത് മിനിറ്റ് വച്ചതിന് ശേഷം എടുത്ത് മാറ്റാം.

പാൽ

തണുത്ത പാലിൽ മുക്കിയ പഞ്ഞി കണ്ണിനു മുകളിൽ കുറച്ച് സമയം വച്ച ശേഷം എടുത്ത് മാറ്റാം.

ഓറഞ്ച്

ഓറഞ്ച് നീര് ഗ്ലിസറിൻ ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പ് മാറ്റും എന്ന് മാത്രമല്ല കണ്ണിന് ചുറ്റും നല്ല തിളക്കവും നൽകും.

തേങ്ങാവെള്ളം

തേങ്ങാവെള്ളം നല്ലൊരു മോയിസ്ച്ചുറൈസർ കൂടി ആയതിനാൽ ഇത് ഉപയോഗിച്ച് കണ്ണിന് ചുറ്റും മസാജ് ചെയ്യുന്നത് കറുപ്പ് മാറ്റുമെന്ന് മാത്രമല്ല ചർമ്മം മൃദുവാക്കാനും ചുളിവ്, പാടുകൾ എന്നിവ ഉണ്ടാകാതെ ഒരു പരിധി വരെ കാക്കുകയും ചെയ്യുന്നു.

വെള്ളരിക്ക

ഒരു വെള്ളരിക്ക അൽപം കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിച്ച് 30 മിനിട്ട് ഫ്രിഡ്ജിൽ വെക്കുക. ഈ കഷ്ണങ്ങളിൽ രണ്ടെണ്ണം രണ്ടു കണ്ണുകളിലെയും കൺതടത്തിൽ 10 മിനിറ്റ് നേരം വെച്ച ശേഷം കഴുകി കളയുക. ഇത് ഒരു ആഴ്ചയോ അതിലധികമോ ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്യുക. വെള്ളരിനീരും നാരങ്ങ നീരും തുല്യ അളവിൽ എടുത്ത് ഒരു കോട്ടൻ ഉപയോഗിച്ച് കൺതടത്തിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയുക. ഒരാഴ്ച്ചക്കാലം ദിവസേനെ ഇത് തുടരുക.

Dark CirclesEyes
Comments (0)
Add Comment