ഇന്ന് അഞ്ചാമത് അന്താരാഷ്ട്രയോഗാദിനം

അഞ്ചാമത് അന്താരാഷ്ട്രയോഗാദിനം ആചരിക്കുകയാണ് രാജ്യം. ക്ലൈമറ്റ് ആക്ഷൻ എന്നതാണ് ഇത്തവണത്തെ തീം. ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിലാണ് യോഗാദിനത്തിന്‍റെ പ്രധാനപരിപാടികൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും റാഞ്ചിയിലെ പ്രഭാത് താര മൈതാനത്തെ പരിപാടിയിലാണ് പങ്കുചേർന്നത്. മുഖ്യമന്ത്രി രഘുബർ ദാസും മന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു. എല്ലാ സംസ്ഥാനത്തും മന്ത്രിമാരുടെ നേത്യത്വത്തിൽ യോഗ ദിനാചരണം നടത്തി. സേന വിഭാഗങ്ങളും യോഗാ ദിനാചരണത്തിന്‍റെ ഭാഗമാകുന്നുണ്ട്.

ഗ്രാമങ്ങളിലും പാവപ്പെട്ടവരിലേക്കും യോഗ എത്തിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യോഗ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും, ലഹരി ഉപയോഗവും മദ്യപാനവും ഒഴിവാക്കാൻ യോഗ സഹായിക്കുമെന്നും മോദി പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനം റാഞ്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ യോഗാ ദിനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവന്തപുരത്ത് ഉദ്ഘാടനം ചെയ്തു. യോഗ സംസ്ഥാനമാകെ വ്യാപകമാക്കുമെന്നും, യോഗ മതപരമായ ചടങ്ങോ പ്രാർത്ഥനാ രീതിയോ അല്ലെന്നും പിണറായി വിജയൻ പറഞ്ഞു.

IndiaInternational Yoga day 2019
Comments (0)
Add Comment