ഷിഗെല്ല ബാധ : കോഴിക്കോട് രണ്ട് വയസ്സുകാരന്‍ മരിച്ചു

കോഴിക്കോട് പുതുപാടിയിൽ ഷിഗെല്ല ബാധ സ്ഥിരീകരിച്ച ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു. അർഷാദിന്‍റെ മകൻ 2 വയസ്സുള്ള സിയാൻ ആണ് മരിച്ചത്. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പുതുപ്പാടിക്ക് സമീപം അടിവാരത്ത് ഗുരുതര വയറിളക്കത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇരട്ട കുട്ടികളിൽ ഒരാളാണ് രാവിലെ മരിച്ചത്. അടിവാരം തേക്കിരി വീട്ടിൻ അർഷാദിന്‍റെ 2 വയസുള്ള കുട്ടികളായ സിയാൻ, സയാൻ എന്നിവരെ കഴിഞ്ഞ ദിവസം അവശനിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

https://youtu.be/6q6S79zAcdQ

വയറിളക്കബാധയെ തുടർന്ന് ഈ മാസം 18 ന് കൈതപ്പൊയിലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അസുഖം ഭേദമാവാത്തതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഷിഗല്ലെ എൻസലോപ്പതി എന്ന ഗുരുതരമായ വയറിളക്കരോഗമാണ് ഇവരെ ബാധിച്ചത്. മലം കലർന്ന ഭക്ഷണത്തിലൂടെയും, വെള്ളത്തിലൂടെയുമാണ് ഷിഗല്ലെ എന്ന ബാക്ടീരിയ, രോഗം പകർത്തുന്നത്. മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ഇരട്ട കുട്ടികളിലെ സിയാൻ ഇന്ന് രാവിലെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മരിക്കുകയായിരുന്നു. രോഗബാധ സംശയിക്കുന്ന പ്രദേശത്തെ ജനങ്ങൾ തിളപ്പിച്ചാറിയ വെള്ളം കുടിക്കണമെന്നും, കിണറുകളിൽ ക്ലോറിനേഷൻ നടത്തണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ShigellaZiyanArshad
Comments (0)
Add Comment