വെള്ളം ഇപ്പോള്‍ പഴയ വെള്ളമല്ല: കുടിവെള്ളത്തെ കുറിച്ചുള്ള സങ്കല്‍പ്പം മാറ്റി അയണൈസര്‍ വാട്ടര്‍ പ്യൂരിഫയറുകള്‍. വാഗ്ദാനം ചെയ്യുന്നത് പോഷണമൂല്യമുള്ള ആല്‍ക്കലൈന്‍ വാട്ടര്‍

രാവിലെ ഏഴുന്നേല്‍ക്കുമ്പോള്‍ ആദ്യം കുടിക്കുന്ന വെള്ളം നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് അറിയാമോ. നീണ്ട ഉറക്കം കഴിഞ്ഞുണരുമ്പോള്‍ ശരീരം നിര്‍ജലീകരണത്തിന് വിധേയമായിക്കഴിഞ്ഞിട്ടുണ്ടാകും. എത്ര വെള്ളം കുടിച്ചു കിടന്നാലും ഉറക്കം കഴിഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ ജലനഷ്ടം ഉണ്ടാകും. അമിതമായി മദ്യം ഉപയോഗിച്ചാലോ കഠിനമായ ശാരീരികാധ്വാനത്തിന് ശേഷമോ ആണ് ഉറക്കമെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും. അതുകൊണ്ട് രാവിലെ എഴുന്നേറ്റാലുടന്‍ ധാരാളം വെള്ളം കുടിക്കുന്നത് നിര്‍ബന്ധമാക്കണം. ഏതുതരത്തിലുള്ള വെള്ളം എന്നതാണ് ചോദ്യം. ശുദ്ധജലം എന്നു ഒറ്റയടിക്കു പറയാമെങ്കിലും ക്ഷാരസ്വഭാവമുള്ള വെള്ളം എന്നതാണ് കൂടുതല്‍ കൃത്യമായ ഉത്തരം. കാരണം നാം കഴിക്കുന്ന ഭക്ഷണത്തില്‍ ഏറെയും അമ്ലസ്വാഭാവമുള്ളവയാണ്. മാംസഭക്ഷണവും സോഫ്റ്റ് ഡ്രിങ്കുകള്‍ അടക്കമുള്ളവയെല്ലാം അമ്ലസ്വഭാവം അല്ലെങ്കില്‍ അസിഡിക് ആണ്. അതുകൊണ്ടു തന്നെയാണ് കുടിക്കുന്ന വെള്ളം ആല്‍ക്കലൈന്‍ ആകണം എന്നു പറയുന്നത്.

ആല്‍ക്കലൈന്‍ വാട്ടറിന്‍റെ ഉപയോഗം ലോകമെങ്ങും വര്‍ധിച്ചു പ്രചാരം നേടി വരികയാണ്. സ്വാഭാവികമായി പ്രകൃതിയില്‍ നിന്നും ആല്‍ക്കലൈന്‍ വെള്ളം ലഭിക്കും. പാറക്കെട്ടുകളില്‍ കൂടി ഒഴുകിയെത്തുന്ന ജലമാണ് സ്വാഭാവിക ആല്‍ക്കലൈന്‍ ജലം. പാറക്കെട്ടുകളില്‍ നിന്നും ജലത്തില്‍ കലരുന്ന ധാതു ലവണങ്ങളാണ് പ്രകൃത്യാല്‍ ജലത്തിന് ക്ഷാര അഥവാ ആല്‍ക്കലൈന്‍ സ്വഭാവം നല്‍കുന്നത്. എന്നാല്‍ ഈ ജലം നിത്യവും ഉപയോഗിക്കുക മിക്കവര്‍ക്കും അസാധ്യമാണ് എന്നതിനാല്‍ ലഭ്യമായ ജലത്തെ ആല്‍ക്കലൈന്‍ വാട്ടര്‍ ആക്കി മാറ്റുക എന്നതാണ് സാധ്യമായിട്ടുള്ളത്. അതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുള്ളത് പ്രധാനമായും കൊറിയ,ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ്. പരമ്പരാഗതമായി ആല്‍ക്കലൈന്‍ ജലം ഉപയോഗിച്ചുപോരുന്ന ജനതയാണ് ഈ രാജ്യങ്ങളിലുള്ളത് എന്നതു തന്നെ പ്രധാന കാരണം.
ഏറ്റവും ആരോഗ്യകരമായ ജീവിതശീലങ്ങള്‍ക്കും പ രേുകേട്ടവരാണ് ഈ രാജ്യങ്ങളിലെ ജനത. എണ്‍പതു വയസിന് മുകളിലാണ് ഇവിടങ്ങളിലെ ജനതയുടെ ശരാശരി ആയുസ്. ആരോഗ്യദായകമായ ഭക്ഷണം,വ്യായാമം,ഒപ്പം ആല്‍ക്കലൈന്‍ ജലത്തിന്റെ ഉപയോഗം എന്നിവയാണ് ഈ ആയുര്‍ദൈര്‍ഘ്യത്തിന് കാരണമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജപ്പാനിലെ മിക്ക ആശുപത്രികളിലും ആല്‍ക്കലൈന്‍ ജലം മാത്രമാണ് ഉപയോഗിക്കുന്നതെന്നും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാം.

ഇലക്ട്രോളിസിസ് എന്ന പ്രകിയയയിലൂടെയാണ് ജലത്തിന് ആല്‍ക്കലൈന്‍ സ്വഭാവം നല്‍കുന്നത്. അയണൈസര്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ ഉപയോഗിച്ചാണ് ഇതു സാധ്യമാക്കുന്നത്. ഉയര്‍ന്ന പിഎച്ച് മൂല്യമുള്ള ആല്‍ക്കലൈന്‍ ജലവും കുറഞ്ഞ പിഎച്ച് മൂല്യമുള്ള ജലവും അയണൈസര്‍ പ്യൂരിഫയറുകള്‍ വേര്‍തിരിക്കുന്നു. പിന്നീട് അസിഡിക് സ്വഭാവമുള്ള ജലം പ്രത്യേകം അരിച്ചുമാറ്റുന്നു. ആല്‍ക്കലൈന്‍ ജലത്തിലേക്ക് ആരോഗ്യദായകമായ സൂക്ഷ്മപോഷകങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഈ അയണൈസറുകള്‍ ജലം ഉപയോക്താവിന് നല്‍കുന്നത്. ജാപ്പനീസ്-കൊറിയന്‍ കമ്പനികളാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. പാശ്ചാത്യരാജ്യങ്ങളടക്കം ലോകമെങ്ങും ഇവയുടെ പ്രചാരം വര്‍ധിക്കുകയാണ്.
എന്നാല്‍ പൂര്‍ണഅര്‍ഥത്തില്‍ ഉള്ള അയണൈസറുകള്‍ മാത്രമേ ആല്‍ക്കലൈന്‍ വാട്ടര്‍ ലഭ്യമാക്കൂ എന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ വിലകുറഞ്ഞ അയണൈസറുകള്‍ പലതും സാദാ വാട്ടര്‍പ്യൂരിഫയറുകളുടെ പ്രയോജനം പോലും ചെയ്യുന്നില്ല എന്നതാണ് സത്യം. എന്നാല്‍ മികച്ച സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ക്രിവല്‍ട്ടര്‍ പോലുള്ള അയണൈസറുകള്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്ക് മാത്രമേ താങ്ങാന്‍ കഴിയു.പ്ലാറ്റിനം പ്ലേറ്റുകള്‍ ഉപയോഗിക്കുന്ന ഈ കൊറിയന്‍ അയണൈസറുകള്‍ ഇപ്പോള്‍ ഇന്ത്യയിലും സമ്പന്നരുടെ വീടുകളിലെ നിത്യകാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.
പ്രായമേറുന്നതിന്റെ വേഗം കുറയ്ക്കുക, വന്‍കുടലിന്റെ ആരോഗ്യം, കൂടുതല്‍ പ്രതിരോധ ശേഷി, അമിതഭാരം തടയുക തുടങ്ങിയവയാണ് തുടര്‍ച്ചയായ ആല്‍ക്കലൈന്‍ വെള്ളത്തിന്റെ ഗുണഫലങ്ങള്‍ എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Comments (0)
Add Comment