ഇന്ന് കർക്കടകവാവ്; പിതൃക്കളുടെ മോക്ഷത്തിനായി ബലിതർപ്പണം

ഇന്ന് കർക്കടകവാവ്. സ്‌നാനഘട്ടങ്ങളിൽ പിതൃക്കളുടെ മോക്ഷത്തിനായി ബലിതർപ്പണം. അതീവസുരക്ഷയിലാണ് ഇക്കൊലത്തെ ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുന്നത്.

സൂര്യൻ ഉത്തരായന കാലത്തുനിന്നും ദക്ഷിണായനത്തിലേക്കു പ്രദക്ഷിണ ദിശ മാറ്റുന്ന കർക്കിടക രാശിയിലാണു ബലി തർപ്പണം നടത്തുന്നത്.

പിതൃക്കളുടെ മോക്ഷത്തിനായി വർഷംതോറും കർക്കിടക വാവിന് ബലിയിടുന്ന പതിവിന് ഏറെ പഴക്കമുണ്ട്.

പുലർച്ചയോടെ തന്നെ വാവ് തുടങ്ങിയതോടെ ബലികർമ്മങ്ങൾക്ക് തിരക്കേറി കഴിഞ്ഞു.

വൈകിട്ട് 3 വരെ ബലിയിടാം. കടലിലും ആറിലും നദിയിലും വെള്ളം കൂടിയതിനാൽ പിതൃതർപ്പണത്തിന് കനത്തസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലെല്ലാം കർക്കടക വാവുബലി തർപ്പണത്തിനുള്ള തിരക്കിലാണ്.

പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വാവ് ബലിക്കായി എത്തുന്ന ഭക്തജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും പ്രളയ ജലത്തിൽ ഒരു കാരണവശാലും ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Karkidaka Vavu Bali
Comments (0)
Add Comment