ഹെലികോപ്റ്റർ ഈലയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Jaihind News Bureau
Sunday, August 5, 2018

ബോളിവുഡ് നടി കാജോളിന്‍റെ പുതിയ ചിത്രം ഹെലികോപ്റ്റർ ഈലയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. അജയ് ദേവ്ഗൺ നിർമ്മിക്കുന്ന ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും.

ഏറെ നാളുകൾക്കു ശേഷം ആണ് കജോൾ ബോളിവുഡിൽ തിരിച്ചെത്തുന്ന ചിത്രമാണ് ഹെലികോപ്റ്റർ ഈല . പ്രദീപ് സർക്കാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു അമ്മയുടെയും, മകന്‍റെയും തീവ്ര സ്നേഹബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.

അമ്മ അവരുടെ ഏകമകനെ വളർത്താൻ അവളുടെ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിക്കുന്നു. സംരക്ഷകയായ അമ്മ മകന്‍റെ സ്വകാര്യതയിൽ കടന്നുകയറാൻ മകൻ പഠിക്കുന്ന കോളേജിൽ ചേരാൻ തീരുമാനിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൽ.കാജോൾ ‘അമ്മ വേഷത്തോടൊപ്പം ഒരു ഗായികയായും ചിത്രത്തിലെത്തും. ദേശീയ അവാർഡ് ജേതാവ് റിധി സെൻ ആണ് കാജോളിന്‍റെ മകന്‍റെ വേഷത്തിൽ എത്തുന്നത്. അജയ് ദേവ്ഗണിനൊപ്പം ജയന്തിലാൽ ഗാഡയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 7ന് തിയറ്ററുകളിലെത്തും