അജയ് ദേവ്ഗൺ ചിത്രം ടോട്ടൽ ധമാലിലെ ‘പൈസ യെ പൈസ’ വീഡിയോ ഗാനം

Jaihind Webdesk
Friday, February 15, 2019

total-dhamaal-PaisaYehPaisa

അജയ് ദേവ്ഗൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ടോട്ടൽ ധമാൽ. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘പൈസ യെ പൈസ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്.

ചിത്രം ഫെബ്രുവരി 22ന് പ്രദർശനത്തിന് എത്തും. ഇന്ദ്ര കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിൽ കുമാർ, മാധുരി ദിക്ഷിത്, റിതേഷ് ദേശ്മുഖ് അർഷദ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.  ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. റോഷിൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.