ശബരിമല സ്ത്രീ പ്രവേശനം : സുപ്രീം കോടതിയിൽ വാദം ഇന്ന് മുതല്‍

Jaihind News Bureau
Tuesday, July 17, 2018

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കേസിൽ സുപ്രീം കോടതിയിൽ വാദം ഇന്ന് ആരംഭിക്കും. ശാരീരികാവസ്ഥകൾ മാത്രം കണക്കിലെടുത്ത് സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നത് തടയുന്നത് വിവേചനമാണോ, മതാചരം ചൂണ്ടിക്കാടി സ്ത്രീകളുടെ പ്രവേശനം തടയുന്നത് ഭരണഘടനാപരമോ, ലിംഗഭേദത്തിന്‍റെ പേരിലാണ് സ്ത്രീകളെ മാറ്റിനിർത്തുന്നത് എങ്കിൽ അത് ഭരണഘടനാ അനുശാസിക്കുന്ന ലിംഗനീതിയെ ഖണ്ഡിക്കുന്നുണ്ടോ എന്നീ ചോദ്യങ്ങളാണ് പ്രധാനമായും സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.