ശബരിമല; മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, October 23, 2018

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ഗീയ വികാരം ഇളക്കിവിടാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് കോടതിയെ സമീപിക്കും. ഇങ്ങനെ പോയാൽ പിണറായിക്ക് വൈകാതെ ചൊവ്വയിലേക്ക് താമസം മാറ്റേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനെതിരെ വടകരയെ കാക്കാൻ ‘സ്വസ്ഥം വടകര’ എന്ന മുദ്രാവാക്യം ഉയർത്തി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി നയിക്കുന്ന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മും, ബി.ജെ.പിയും ചേർന്ന് സംസ്ഥാനത്ത് അക്രമത്തിന്‍റെയും, കൊലപാതകത്തിന്‍റെയും രാഷ്ട്രീയം വളർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അധികാരവും പൊലീസുമുണ്ടെന്ന് കരുതി അക്രമം വളർത്താനാണ് ഇവർ ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ ബി.ജെ.പിയും സി.പി.എമ്മും കള്ളക്കള്ളി തുടരുകയാണ്. ശബരിമലയെ കലാപഭൂമിയാക്കാനാണ് ഇവരുടെ ശ്രമം. ആത്മാർഥതയുണ്ടെങ്കിൽ മോദിയുടെ വീട്ടിന് മുന്നിലാണ് ബി.ജെ.പി സമരം നടത്തേണ്ടത്. വർഗീയത ഇളക്കിവിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല വടകരയിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസുകാരെ നവോത്ഥാന കാലഘട്ടം പഠിപ്പിക്കണ്ട. വരഗീയ വികാരം ഇളക്കിവിടാൻ ശ്രമിക്കുന്ന മുഖ്യനെതിരെ cong കോടതിയെ സമീപിക്കും. ഇങ്ങനെ പോയാൽ പിണറായിക്ക് വൈകാതെ ചൊവ്വയിലേക്ക് താമസം മാറ്റേണ്ടി വരും.