ശബരിമലയിലെ സ്ത്രീപ്രവേശത്തെ എതിർക്കുമെന്ന് ദേവസ്വം ബോർഡ്

Jaihind News Bureau
Sunday, July 22, 2018

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിർക്കുമെന്ന് ദേവസ്വംബോർഡ്. ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാർ അറിയിച്ചതാണിക്കാര്യം.

ശബരിമലയിലെ വിഷയത്തിൽ ദേവസ്വം ബോർഡ് അധിക സത്യവാങ്മൂലം നൽകുമെന്നും പ്രസിഡൻറ് എ പത്മകുമാർ പറഞ്ഞു. പത്തിനും 50 നും ഇടയിലുള്ള സ്ത്രീകളുടെ പ്രവേശനം ദേവസ്വം ബോർഡ് എതിർക്കും. സർക്കാരും ദേവസ്വം ബോർഡും മാറുന്നതിനനുസരിച്ച് തീരുമാനം മാറ്റാൻ കഴിയില്ല. എന്നാൽ ക്ഷേത്രത്തിലെ സ്ത്രീപ്രവേശനം വികാരപരമായി കാണുന്നില്ല.

സുപ്രീം കോടതി വിധി നടപ്പാക്കാൻ ദേവസ്വം ബോർഡ് ബാധ്യസ്ഥരാണ്. വിശ്വാസികളുടേയും രാജകുടുംബത്തിൻറെയും അഭിപ്രായം പരിഗണിച്ചായിരിക്കും തുടർ നടപടി. തന്ത്രിയുടെ അഭിപ്രായം തേടുമെന്നും പത്മകുമാർ പ്രതികരിച്ചു.