വീട്ടിലെ മാലിന്യത്തോടൊപ്പം കഴുകിയിറക്കാം മനസ്സിലെ മാലിന്യവും… വീട്ടമ്മയുടെ വാക്കുകള്‍ വൈറലാകുന്നു

Jaihind News Bureau
Monday, August 20, 2018

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിൽ അതിജീവനത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശം നൽകുന്ന ഒരു വീട്ടമ്മയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ചർച്ചാ വിഷയമാണ്. വീട്ടിലടിഞ്ഞ മാലിന്യങ്ങൾക്കൊപ്പം മലയാളികൾ മനസിലെ മാലിന്യവും കഴുകിക്കളയണമെന്നും ദുരിതാശ്വാസ ക്യാംപുകളിൽ കാണുന്നത് ഒത്തൊരുമയുടെ കാഴ്ച്ചകളാണെന്നും ഇവർ പറയുന്നു

ദുരിതമുഖത്ത് പകച്ച് നില്‍ക്കുന്നവർക്കിടയിൽ വ്യത്യസ്തയാകുകയാണ് ഈ വീട്ടമ്മ. 3 ദിവസം ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞതിന് ശേഷമാണ് ഇവർ പ്രളയം തകർത്ത വീട്ടിലേക്ക് തിരിച്ചെത്തിയത്.

https://www.youtube.com/watch?v=TpFRFTI9L4o