അമ്മ തീരുമാനത്തെ ന്യായീകരിച്ച് മോഹന്‍ലാല്‍

Jaihind News Bureau
Saturday, June 30, 2018
ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തതിനെതിരെ രൂക്ഷവിമർശനം ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി മോഹൻലാൽ രംഗത്തെത്തിയത്. അമ്മ എന്ന വാക്കിന്റെ പൊരുൾ അറിഞ്ഞുകൊണ്ട് തന്നെയാണ് സംഘടനയിൽ പ്രവർത്തിച്ചിട്ടുള്ളത്.
നടിയുടെ വേദന ആദ്യം ഏറ്റുവാങ്ങിയത് അമ്മയാണെന്നും  അമ്മയ്ക്ക് നിക്ഷിപ്ത താത്പര്യങ്ങളില്ലെന്നും മോഹൻലാൽ അംഗങ്ങൾക്ക് നൽകിയ
കത്തിൽ പറയുന്നു. ദിലീപിനെ സംഘടനയില്‍ എടുത്തത് സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയാറാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. 3
അതേ സമയം wcc സംഘടനയും രാഷ്ട്രീയ പ്രവർത്തകരും അമ്മയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് നാല്
നടിമാർ രാജിവെക്കുകയും ചെയ്തു. എന്നാൽ വിമർശനങ്ങള്‍ക്ക് യാതൊരു മറുപടിയും കത്തിൽ പറയുന്നില്ല. മറിച്ച് അമ്മയുടെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് മോഹൻലാൽ.
അമ്മയുടെ പൊതുയോഗത്തിൽ എതിർശബ്ദങ്ങളില്ലാതെ ഉയ‌ർന്നുവന്ന വികാരമാണ് ദിലീപിനെതിരെ ഉണ്ടായ പുറത്താക്കൽ നടപടി മരവിപ്പിക്കുക എന്നതെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. പൊതുയോഗത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തോട് നിലനിൽക്കുക എന്ന പ്രാഥമികമായ ജനാധിപത്യ മര്യാദയാണ് അമ്മ നേതൃത്വം സ്വീകരിച്ചതെന്നും കത്തിൽ പറയുന്നു.
ഇരയ്ക്കൊപ്പമാണെന്ന് പല തവണ പറയുന്നുണ്ടെങ്കിലും ദിലീപിനെ ന്യായീകരിക്കുന്ന നിലപാടാണ് മോഹൻലാൽ സ്വീകരിക്കുന്നത്.