ലാവലിനില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയെന്ന് ബോധ്യപ്പെട്ടു: രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, July 29, 2018

ലാവലിൻ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയെന്ന് ബോധ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അസത്യം പ്രചരിപ്പിച്ചാണ് സർക്കാർ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.

ലാവലിൻ പ്രശ്‌നത്തിൽ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയെന്ന് ബോധ്യപ്പെട്ടതായും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മഴക്കെടുതി നേരിടുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും തണ്ണീർമുക്കം ബണ്ട് തുറക്കാതെ ദുരിതത്തിന്റെ ആഘാതം കൂട്ടിയതിന് ജലവിഭവ വകുപ്പ് മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

സാമൂഹ്യ സുരക്ഷയിൽ കേളം ഒന്നാം സ്ഥാനത്താണ് എന്നത് നുണ പ്രചാരണമെന്നും റാഫേൽ യുദ്ധവിമാനക്കരാറിൽ 1.3 ലക്ഷം കോടിയുടെ നേട്ടം പ്രധാനമന്ത്രിയുടെ സുഹൃത്തായ റിലയൻസിന് ഉണ്ടായിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

https://youtu.be/5d0AfG0mWQk