റവന്യു വകുപ്പും മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നത വീണ്ടും മറ നീക്കുന്നു

Jaihind News Bureau
Monday, June 25, 2018

മൂന്നാർ വിഷയങ്ങളിൽ റവന്യു വകുപ്പും മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നത വീണ്ടും മറ നീക്കി പുറത്ത്. മൂന്നാർ മേഖലയിലെ കെട്ടിട നിർമ്മാണങ്ങൾക്ക് എൻഒസി നൽകുന്ന വിഷയത്തിൽ സർക്കാർ ഉത്തരവ് ശരിയായ രീതിയിലല്ല സബ്‌കളക്ടർ താഴേയ്ക്ക് നൽകിയതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

എന്നാൽ എൻഒസി ആവശ്യമാക്കിയ നടപടിയിൽ നിന്നും പിന്നോട്ട് പോകാനാവില്ലെന്നായിരുന്നു റവന്യുമന്ത്രി ഈ ചന്ദ്രശേഖരന്‍റെ നിലപാട്.
ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മൂന്നാറിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.