രാഷ്ട്രപതിക്ക് നേരെ വധഭീഷണി; ഭീഷണി മുഴക്കിയ ക്ഷേത്ര പൂജാരി അറസ്റ്റിൽ

Jaihind News Bureau
Monday, August 6, 2018

കേരളത്തിൽ എത്തിയ രാഷ്ട്രപതിക്ക് നേരെ വധഭീഷണി. തൃശ്ശൂർ ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഇയാൾ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് വധഭീഷണി മുഴക്കിയത്. തൃശൂർ സെന്റ് തോമസ് കോളേജ് സന്ദർശിക്കുമ്പോൾ വധിക്കുമെന്നായിരുന്നു ടെലിഫോൺ സന്ദേശം. സൈബർ സെല്ലിന്റെ സഹായത്തോടെ വിളിച്ച നമ്പർ കണ്ടെത്തിയാണ് ജയരാമനെ അറസ്റ്റ് ചെയ്തത്. നാളെയാണ് രാഷ്ട്രപതി തൃശൂർ സന്ദർശിക്കുന്നത്. രാഷ്ട്രപതിക്ക് സുരക്ഷ ശക്തമാക്കി.