രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം

Jaihind News Bureau
Monday, July 23, 2018

മധ്യപ്രദേശിലെ സിന്‍ഗ്രോളിയിലാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള യുവതിയെയാണ് ജനക്കൂട്ടം തല്ലിക്കൊന്നത്.
ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം കേൾക്കേണ്ടി വന്നതിന് പിന്നാലെയാണ് രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം.

മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെയാണ് ജനക്കൂട്ടം അതി ദാരുണമായി തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന വാട്‌സാപ്പ് സന്ദേശം പ്രചരിച്ചതിന്‍റെ പേരിലാണ് ആക്രമണമുണ്ടായത്.

മോർബ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാദ്ഘട്ട് ഗ്രാമത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന യുവതിയെയാണ് ഒരുകൂട്ടം യുവാക്കൾ ആക്രമിച്ചത്. ഗുരുതരമായി മർദനമേറ്റ യുവതി മരിച്ചതിനെ തുടര്‍ന്ന് മൃതദേഹം കനാലിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.