രാജ്യം ഭരിക്കുന്നത് ധനികരുടെ സര്‍ക്കാര്‍, കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും അവഗണന: രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, June 12, 2018

ആർ.എസ്.എസ് നൽകിയ അപകീർത്തി കേസിൽ മഹാരാഷ്ട്രയിലെ കോടതി രാഹുൽ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി. എന്നാൽ കുറ്റം ചെയ്തിട്ടിലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

2014 മാർച്ച് 6ന് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമാർശം. ഇതിനെതിരെ രാജേഷ് കുന്തെ എന്ന ആർ.എസ്.എസ് പ്രവർത്തകനാണ് കോടതിയെ സമീപിച്ചത്.

ഏപ്രിൽ 23ന് പരിഗണിക്കേണ്ട കേസ് രാഹുൽ ഗാന്ധിയുടെ അസൗകര്യം കാരണമായിരുന്നു മാറ്റി വെച്ചത്. ഐ.പി.സി 499, 500 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് രാഹുൽ ഗാന്ധിയിൽ ചുമത്തിയിരിക്കുന്നത്.

രാജ്യം ഭരിക്കുന്നത് ധനികരുടെ സർക്കാരാണെന്നും കർഷകരെയും യുവാക്കളെയും ഈ സർക്കാർ അവഗണിക്കുകയാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. കേസ് ആഗസ്റ്റ് 10ന് വീണ്ടും കോടതി പരിഗണിക്കും.