രമേശ് ചെന്നിത്തലയുടെ ഇടപെടലിന് ഫലം കാണുന്നു; ഹനാന് വീട് വെക്കാന്‍ സ്ഥലം നല്‍കി പ്രവാസി മലയാളി

Jaihind News Bureau
Sunday, July 29, 2018

മീന്‍ വില്‍പനയിലൂടെ പഠനത്തിനുള്ള വരുമാനവും വീട്ടുകാര്യങ്ങളും നോക്കിയ ഹനാനെന്ന കൊച്ചുമിടുക്കിക്ക് സഹായവുമായി പ്രവാസി മലയാളി. ഹനാന്‍റെ ജീവിതം കണ്ടറിഞ്ഞ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അഭ്യര്‍ഥനയ്ക്ക് കുവൈറ്റില്‍ നിന്ന് ആദ്യ സഹായം. വീട് വെക്കാനുള്ള 5 സെന്റ്‌ സ്ഥലം വാഗ്ദാനം ചെയ്തിതിരിക്കുകയാണ് ജോയ്‌ മുണ്ടക്കാട് എന്ന കുവൈറ്റ്‌ പ്രവാസി. രാഷ്ട്രീയ നേതാക്കളുടെ ഇത്തരം ഇടപെടല്‍ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.