യു.എ.ഇ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ല: രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, August 22, 2018

 

കേരളത്തിന്‍റെ അടിത്തറ തകര്‍ത്ത മഹാപ്രളയത്തില്‍ നിന്ന് കരകയറാന്‍ യു.എ.ഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ ധനസഹായം വേണ്ടെന്ന് വയ്‌ക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിന്റെ ഉറ്റമിത്രമാണ് യു.എ.ഇ. കേരളീയരുടെ വന്‍തോതിലുള്ള സാന്നിദ്ധ്യവുമുള്ള പ്രദേശമാണ് ഗള്‍ഫ് നാടുകള്‍. ആ നിലയ്ക്ക് യു.എ.ഇ തരുന്ന സഹായ സ്വീകരിക്കുന്നതില്‍ തെറ്റില്ല. അതിന് എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അത് നീക്കം ചെയ്ത് സഹായം സ്വീകരിക്കുകയാണ് വേണ്ടതെന്ന് പ്രധാന മന്ത്രിയോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.