യു.എ.ഇയിലെ മലയാളി റെസ്റ്റോറന്‍റുകള്‍ ഒരു ദിവസത്തെ വരുമാനം കേരളത്തിന് നല്‍കും

Jaihind News Bureau
Saturday, August 18, 2018

കേരളത്തെ സഹായിക്കാനായി യു.എ.ഇ കേന്ദ്രമായ മലയാളി റെസ്റ്റോറന്‍റ് ഭക്ഷണം വിറ്റ് ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു. യു.എ.ഇയിലെ കറിച്ചട്ടി റെസ്റ്റോറന്‍റ്, ദേ ഫിഷ് റെസ്റ്റോറന്‍റ്, ഫ്രൂട്ട്‌ലാന്‍റ് എന്നിവര്‍ സംയുക്തമായാണ് ഇത് നടപ്പാക്കുന്നത്.

ഇതനുസരിച്ച് ഓഗസ്റ്റ് 19 ന് ഞായറാഴ്ച ഈ റെസ്റ്റോറന്‍റ് ശാഖകളില്‍ ഭക്ഷണം കഴിക്കുവരില്‍ നിന്ന് ലഭിക്കുന്ന ഒരു ദിവസത്തെ മുഴുവന്‍ തുകയും ഇപ്രകാരം പ്രളയബാധിതരെ സഹായിക്കാനായി നല്‍കും. ഉടമകളായ നൗഷാദ് പുല്ലമ്പത്ത്, റഫീഖ് ബക്കര്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.