മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

Jaihind Webdesk
Sunday, June 17, 2018

പോലീസിലെ ദാസ്യപ്പണിയിൽ സർക്കാർ കൂടുതൽ നടപടിയിലേക്ക്. മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. എസ്.പി മുതൽ മുകളിൽ റാങ്കുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് യോഗത്തിന് വിളിച്ചിരിക്കുന്നത്. 26ന് തിരുവനന്തപുരത്താണ് യോഗം. പോലീസിനെതിരെ തുടർച്ചയായുണ്ടാകുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.

ക്യാംപ് ഫോളോവേഴ്‌സിന്റെ കാര്യത്തിൽ മുൻപു പുറത്തിറങ്ങിയ ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഡി.ജി.പി നിർദേശം നൽകി. എസ്.പിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഡി.ജി.പി നിർദേശങ്ങൾ നൽകിയത്.

അതേസമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് ക്യാമ്പ് ഫോളോവർമാരുടെ കണക്ക് നൽകണമെന്ന് ഹെഡ്ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി ആനന്ദകൃഷ്ണന്‍ നിർദേശം നല്‍കി.