മീശ എന്ന നോവൽ പിൻവലിക്കേണ്ടി വന്നത് പ്രബുദ്ധ കേരളത്തിന് നാണക്കേടായെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, July 22, 2018

എസ്. ഹരീഷിന്‍റെ മീശ എന്ന നോവൽ സംഘപരിവാർ ഭീഷണിയെ തുടർന്ന് പിൻവലിക്കേണ്ടി വന്നത് പ്രബുദ്ധ കേരളത്തിന് വലിയ നാണക്കേടാണുണ്ടായിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല. എഴുത്തിന്‍റെ പേരിൽ കഥാകൃത്തിന്‍റെ കഴുത്തെടുക്കാൻ നടക്കുന്നവർ കേരളത്തെ ഇരുട്ടിലേക്കാണ് നയിക്കുന്നത്. ഹരീഷിനെയും കുടംബത്തിനെയും സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചിട്ടും അതിനെതിരെ നടപടിയെടുക്കാൻ മടിക്കുന്ന ആഭ്യന്തര വകുപ്പിന്‍റെ നിലപാട് ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയിൽ പറഞ്ഞു.