ഫുട്ബോള്‍ ആരാധകരെ ഞെട്ടിച്ച് സ്പെയിന്‍; മുഖ്യ പരിശീലകനെ പുറത്താക്കി

Jaihind Webdesk
Wednesday, June 13, 2018

വേൾഡ് കപ്പ് ഫുട്‌ബോളിന് ഒരു ദിവസം മാത്രം ശേഷിക്കെ മുഖ്യ പരിശീലകനെ പുറത്താക്കി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷന്‍. ജൂലന്‍ ലൊപ്പറ്റേഗിയെ പുറത്താക്കുകയും  ഫെർണാണ്ടോ ഹെയ്‌റോയെ  പുതിയ കോച്ചായി നിയമിക്കുകയും ചെയ്തു.  സ്‌പെയ്‌നിന് വേണ്ടി 89 മത്സരങ്ങൾ കളിച്ച വ്യക്തിയാണ് ഹെയ്‌റോ .

ജൂലന്‍ ലൊപ്പറ്റേഗി റയൽ മാൻഡ്രിഡുമായി കരാര്‍ ഒപ്പിട്ടതാണ് സ്പാനിഷ്  ഫുട്ബോള്‍ ഫെഡറേഷനെ ചൊടിപ്പിച്ചത്. സിനദിന്‍ സിദാന്‍ രാജി വച്ച ഒഴിവില്‍ റയല്‍ മാഡ്രിഡ് എഫ്സിയുടെ മാനേജര്‍ ആയാണ് ജൂലന്‍ കരാര്‍ ഒപ്പിട്ടത്. തങ്ങളുടെ മാനേജറായി ജൂലന്‍ എത്തുന്ന വിവരം കഴിഞ്ഞ ദിവസം റയല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഫെഡറേഷന് അറിയിപ്പൊന്നും ജൂലന്‍ നല്‍കിയിരുന്നില്ല.