പ്രളയക്കെടുതി; പ്രതിപക്ഷനേതാവിന്‍റെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു

Jaihind News Bureau
Thursday, August 16, 2018

 

പ്രളയക്കെടുതിയില്‍ ജനങ്ങള്‍ക്ക് സഹായമേകാന്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട്  ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക്  സഹായം നല്‍കുന്നതിനായി പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

0471-2318330, 9895179151, 9400209955, 9847530352, 8848515182 എന്നീ  നമ്പറില്‍ വിളിച്ചാല്‍ ജനങ്ങള്‍ക്കുള്ള  ബുദ്ധിമുട്ടുകള്‍ അപ്പപ്പോള്‍ തന്നെ അധികൃതരെ അറിയിച്ച് പരിഹാരം ഉറപ്പുവരുത്താന്‍ ശ്രമിക്കുമെന്ന് പ്രതി പക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

പ്രതിപക്ഷനേതാവ് രാവിലെ മലപ്പുറത്തെ ദുരിത ബാധിതപ്രദേശങ്ങളായ കരുവാരക്കുണ്ടിലും, നിലമ്പൂരിലെ  ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദര്‍ശനം നടത്തി.  ഇന്ന് കോഴിക്കോട്ടെയും വയനാട്ടിലെയും എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലങ്ങളും പ്രതിപക്ഷനേതാവ് സന്ദര്‍ശിക്കും