പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിയെ അനുവദിക്കാത്തത് ഖേദകരമെന്ന് ഉമ്മന്‍‌ചാണ്ടി

Jaihind News Bureau
Saturday, June 30, 2018

രാജ്യത്ത് സഹിഷ്ണുത നഷ്ടമായതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി.പ്രധാനമന്ത്രിയെ കാണാൻ സംസ്ഥാന മുഖ്യമന്ത്രിയെ അനുവദിക്കാത്തത് ഖേദകരമാണ്.

സമീപകാല രാഷ്ട്രീയത്തില്‍ ഏറ്റവും ഖേദകരമായ സംഭവമാണിത്. കേരളത്തിന് പറയാനുള്ളത് കേൾക്കാൻ പ്രധാനമന്ത്രി തയാറാകണം. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യമാണെന്നും ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.