പാർട്ടി ചാനലിനെ മുൻനിർത്തി സി.പി.എമ്മിന്‍റെ രാഷ്ട്രീയ മുതലെടുപ്പ്

Jaihind News Bureau
Monday, August 20, 2018

ദുരന്തമുഖത്ത് കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ പാർട്ടി ചാനലിനെ മുൻനിർത്തി സി.പി.എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായി ആക്ഷേപം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വാട്ട്‌സാപ്പ് ഗ്രൂപ്പിൽ ഫോർവേഡ് ചെയ്ത ഒരു വീഡിയോയുടെ പേരിലാണ് ദുരന്തത്തെ നേരിടാൻ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട ഈ ഘട്ടത്തിൽ പോലും സി.പി.എം രാഷ്ട്രീയം കളിക്കുന്നത്.

സർക്കാരിന്‍റെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ പരാജയപ്പെടുകയും സി. പി.എം നടത്തുന്ന ബക്കറ്റ് പിരിവിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നുവരികയും ചെയ്തതിന് പിന്നാലെയാണ് സി.പി.എം ചാനൽ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിനെതിരെ വ്യാജ വാർത്തയുമായി രംഗത്ത് എത്തിയിരിക്കുന്നത്.