അപകീർത്തികരമായ വാർത്ത ; കൈരളി ചാനലിനെതിരെ നിയമനടപടിക്ക് ഗഫൂർ ഹാജിയുടെ കുടുംബം

Jaihind News Bureau
Saturday, October 19, 2019

അരൂരിലെ അന്തരിച്ച മുൻ കെ.പി.സി.സി സെക്രട്ടറി ഗഫൂർ ഹാജിയുടെ കുടുംബത്തിനെതിരെ അപകീർത്തിപരമായ വാർത്ത പുറത്ത് വിട്ട കൈരളി ചാനലിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഗഫൂർ ഹാജിയുടെ കുടുംബം. കുടുംബത്തിന് കടബാധ്യതയെന്ന വാർത്ത വ്യാജമെന്നും വസ്തുതകൾ വളച്ചൊടിച്ചെന്നും ഗഫൂർ ഹാജിയുടെ കുടുംബം വ്യക്തമാക്കി.