പരിസ്ഥിത ലോല പ്രദേശം: കരട് വിജ്ഞാപനങ്ങള്‍ക്ക അനുസൃതമായി തന്നെ അന്തിമ വിജ്ഞാപനവും വേണം

Jaihind News Bureau
Monday, August 6, 2018

പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച കരട് വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ അന്തിമ വിജ്ഞാപനവും പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് നിവേദനം നൽകി. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന ജനാധിപത്യത്തിന്റെ ഉത്സവം എന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് നിവേദനം നൽകിയത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 27ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിന്റെ കാലാവധി ഈ മാസം 26 ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ നിവേദനം.