പരിസ്ഥിതി ലോല ഭൂസംരക്ഷണ നിയമം അട്ടിമറിച്ച് പിണറായി സർക്കാർ

Jaihind News Bureau
Thursday, June 21, 2018

തോട്ടം മേഖലയെ ഇ.എഫ്.എൽ നിയമ പരിധിയിൽ നിന്നും ഒഴിവാക്കി. ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രസ്താവന നടത്തി. സർക്കാർ തീരുമാനത്തിലൂടെ നിലവിലെ വന നിയമങ്ങൾ അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പായി.

വനം നിയമങ്ങൾ നഗ്നമായി അട്ടിമറിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. ചട്ടം 300 പ്രകാരമുള്ള പിണറായിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വനം മാഫിയയ്ക്കും വനം കൊള്ളയ്ക്കും കുട പിടിക്കുന്ന നടപടിയാണ് ഇതെന്നും ആരോപണമുണ്ട്.

എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് അധികാരത്തിൽ ഏറിയ പിണറായി സർക്കാർ ഇപ്പോൾ ഏറ്റവും ഒടുവിൽ വനത്തെ ശരിയാക്കിയിരിക്കുകയാണ്. വനം നിയമങ്ങളെ ലംഘിക്കുന്ന പിണറായി സർക്കാരിനെയാണ് ഇന്ന് നിയമസഭയിൽ കണ്ടത്. സർക്കാർ തീരുമാനത്തിലൂടെ നിലവിലെ വനം നിയമങ്ങൾ അട്ടിമറിക്കപ്പെടും എന്ന് ഉറപ്പാണ്. അതേസമയം നിലവിലെ കേസുകളിൽ സർക്കാരിന് തിരിച്ചടിയാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെയും നിയമവിദഗ്ധരുടെ അഭിപ്രായം.

കേരളത്തിന്റെ വനം ഭൂമി വലിയ തോതിൽ നശിപ്പിക്കുന്നതും പശ്ചിമ ഘട്ടത്തിന്റെ അന്ത്യം കുറിക്കുന്നതുമാണ് ഇന്നത്തെ നിയമസഭയിലെ പിണറായി വിജയന്റെ പ്രസ്താവന. അതേസമയം വൻ തോതിൽ വനം ഭൂമിയും മരങ്ങളും നഷ്ടപ്പെടുമെന്ന കാര്യവും ഉറപ്പാണ്. സർക്കാരിന്റെ നീക്കം തോട്ടം മേഖലയിലെ വ്യാജപ്രമാണികരെ സഹായിക്കുന്നതാണെന്ന വിലയിരുത്തലും ഉണ്ട്. വനം കൊള്ള പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഇതെന്നും പരിസ്ഥിതി പ്രവർത്തകർ വിലയിരുത്തുന്നു