നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, June 16, 2018

നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി ബിൽ സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. വൻകിട മുതലാളിമാർക്ക് നിർബാധം കേരളത്തിലെ വയലുകളും തണ്ണീർത്തടങ്ങളും തീറെഴുതാനുള്ള നീക്കമാണ് ഈ ബില്ലിലൂടെ സർക്കാർ നടത്തുന്നതെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ ബിൽ പിൻവലിക്കണണെന്നും രമശ് ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു.