നെടുമ്പാശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം നാളെ പുനഃരാരംഭിക്കും

Jaihind Webdesk
Tuesday, August 28, 2018

കൊച്ചി: വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം നാളെ തുറക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ ആഭ്യന്തര-രാജ്യാന്തര സർവീസുകൾ സാധാരണ നിലയിൽ നടത്തുമെന്ന് വിമാനത്താവള കമ്പനി അറിയിച്ചു.

കൊച്ചി നാവിക സേന വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ നാളെ ഉച്ചയോടെ അവസാനിപ്പിക്കും. യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും സിയാൽ അധികൃതർ അറിയിച്ചു.