ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, August 18, 2018

കേരളത്തിലെ പ്രളയക്കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. അടിയന്തരസഹായമായി 500 കോടി രൂപ അനുവദിച്ചത് സ്വീകാര്യമെങ്കിലും കേരളത്തിന്‍റെ ദുരിതമുഖത്ത് ഇത് തീര്‍ത്തും അപര്യാപ്തമാണ്. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ഒട്ടും വൈകരുതെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.