ദുരന്തനിവാരണസേന എത്താന്‍ 12 മണിക്കൂര്‍ വൈകി; രമേശ് ചെന്നിത്തല

Jaihind News Bureau
Friday, June 15, 2018

താമരശേരി കരിഞ്ചോലയിലെ അനധികൃത ജലസംഭരണി നിർമിച്ചവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ദുരന്തനിവാരണ സേന എത്താൻ 12 മണിക്കൂർ വൈകിയെന്നും സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷനേതാവ്. കോഴിക്കോട്ടെ ഉരുൾപൊട്ടൽ മേഖല സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.