ദമ്പതികളുടെ ആത്മഹത്യക്ക് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം : രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, July 5, 2018

ചങ്ങനാശേരിയിലെ ദമ്പതികളുടെ ആത്മഹത്യക്ക് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൊലീസ് സി പി എമ്മിന് വേണ്ടി വിടുപണി ചെയ്യുകയാണ്. പരാതിക്കാരനായ സി പി എം കൗൺസിലറുടെ സാന്നിധ്യത്തിലാണ് സുനികുമാറിനെ ക്രൂരമായ മർദ്ദനത്തിന് വിധേയമാക്കിയത്. മുഖ്യമന്ത്രിക്ക് പോലും പൊലീസിൽ നിയന്ത്രണമില്ല എന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണം കൂടിയാണ് ഇതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.