ടൊവീനോയുടെ മറഡോണ ജൂണ്‍ 22ന് എത്തും

Jaihind News Bureau
Wednesday, June 20, 2018

ടോവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് മറഡോണ. ചിത്രം ജൂൺ 22 ന് തിയേറ്ററുകളിലെത്തും.

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മറഡോണ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞ താരമാണ് ടോവിനോ തോമസ്. ചെറിയ വേഷങ്ങളിൽ തുടങ്ങി ഇപ്പോൾ മലയാള സിനിമയുടെ മുൻനിര നായകൻമാരുടെ ഒപ്പമെത്തിരിക്കുകയാണ് താരം.

ശരണ്യ ആർ നായർ, വിഷ്ണു നാരായണൻ, ചെമ്പൻ വിനോദ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മ്‌നി സ്റ്റുഡിയോയുടെ ബാനറിയിൽ എസ് വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത് കൃഷ്ണമൂർത്തിയാണ് ജൂൺ 22 ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ട്രയിലറിന് മികച്ച പിന്തുണയാണ് ഇതിനോടകം ലഭിച്ചത്.